ദുരൂഹ സാഹചര്യത്തില്‍ ഗോവയിലെ ഹോട്ടലില്‍ മരിച്ച നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിനെ കൂടെ ഉണ്ടായിരുന്നവർ പീഡിപ്പിച്ചതായി തെളിവുകൾ. നടക്കാന്‍ കഴിയാത്ത നിലയില്‍ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പരസ്യമായി. ഗോവയിലെ ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം മരണം നടക്കുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്.
സൊനാലി മയക്ക് മരുന്ന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തയിട്ടുണ്ട്. ഇതിന് തുടച്ചയായിട്ടാണ് മരണം എന്നാണ് നിഗമനം.
സി സി ടി വി ദൃശ്യത്തിൽ കൂടെയുള്ളത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരില്‍ ഒരാളായ സുധീര്‍ സങ്‌വാനാണ്. അയാളെയും സുഗ്‌വിന്ദര്‍ എന്നയാളെയുമാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
സുധീറും സുഖ്‌വിന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്. ആഘോഷത്തിനിടെ മരണം സംഭവിച്ചതായാണ് കണ്ടെത്തിയിരുന്നത്.
മരിക്കുന്നതിന് ഏതാനും മണിക്കൂര്‍മുമ്പ് അമ്മ, സഹോദരി എന്നിവരുമായി സൊനാലി ഫോണില്‍ സംസാരിച്ചിരുന്നതായും. ഈ സംഭാഷണത്തിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സുധീര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയാണ് ബലാത്സംഗം ചെയ്‌തെന്നും ഇതു വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിടിവലി നടന്നതിന്റെ നിരവധി പരിക്കുകള്‍ സൊനാലിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. രണ്ടംഗ ഫൊറന്‍സിക് വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയത്.
വീഡിയോ ദൃശ്യങ്ങൾ