ഗുലാം നബി ആസാദിൻ്റെ ആരോപണമുന ബോഡി ഗാർഡ് ആരായിരുന്നു. കോൺഗ്രസ് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതായി പറഞ്ഞ ബോഡി ഗാർഡിൽ എന്തായാലും ഒരു മലയാളിയുണ്ട്. കോട്ടയം സ്വദേശിയായ കെ.ബി ബൈജുവിലേക്കാണ് ആരോപണം നീളുന്നതെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
കോൺഗ്രസ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതിലും മറ്റും രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്നത് ബോഡി ഗാർഡാണെന്ന ഗുരുതര ആരോപണമാണ് ഇന്നലെ രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച കത്തിൽ എന്നാൽ ബോഡിഗാർഡിന്റെ പേരെടുത്ത് വിമർശിച്ചിട്ടില്ല.