Friday, February 20, 2026

ബിൽക്കിസ് ബാനു കൂട്ടബലാത്സഗക്കേസിലെ പ്രതികളെ മോചിപ്പിച്ച നടപടിക്കെതിരെ കേസിൽ കക്ഷിചേർന്ന് കെ അജിത

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വെറുതെ വിടാൻ ഇടയാക്കിയ ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജിയിൽ കക്ഷി ചേർന്ന് അന്വേഷി പ്രസിഡന്റ് അജിത.

മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ മോചനം തടയുന്നതിന് വ്യക്തമായ നയം ഇല്ലാത്തത് കാരണമാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ജയില്‍ മോചനം സാധ്യമായത്. എന്ന കാര്യം ചൂണ്ടികാട്ടിയാണ് കെ അജിത കക്ഷിചേരല്‍ അപേക്ഷനൽകിയത്.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനത്തിന് എതിരെ സിപിഎം നേതാവ് സുഭാഷിണി അലി ഹര്‍ജി നൽകിയിരുന്നു. ഇതിൽ കക്ഷി ചേരാനാണ് അജിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ തങ്ങളുടെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം. മതേതര്വതവും, വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇന്ത്യന്‍ നിയമവ്യവസ്ഥ വഹിക്കുന്ന പങ്ക് ലോക വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതിന്ന് എതിരായ നടപടിയാണ് ഗുജറാത്ത് സർക്കാരിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ വാദം കേൾക്കണം എന്നാണാവശ്യം.

അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് അജിതയുടെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...