Friday, February 20, 2026

ഒന്നിച്ചു നിന്നാൽ ബി ജെ പി 50 സീറ്റിലേക്ക് ചുരുങ്ങും – നിതീഷ് കുമാർ

ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക് ഒതുക്കപ്പെടും. ഈ പോരാട്ടത്തിന് താന്‍ തന്നെ തന്നെ സമര്‍പ്പിക്കുനതായും പട്‌നയില്‍ ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് പറഞ്ഞു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പൊതുവേദി രൂപവത്കരിക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ചനടത്തും. ബുധനാഴ്ചവരെ ഡല്‍ഹിയിലുണ്ടാകുന്ന നിതീഷ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഇടതുപാര്‍ട്ടിനേതാക്കള്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ചനടത്തും.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി.വിരുദ്ധ വിശാലചേരിയുടെ രൂപവത്കരണത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. കഴിഞ്ഞദിവസം പട്‌നയിലെത്തിയാണ് ചർച്ച.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...