സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.
ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. പീഡിന ശ്രമം നടത്തി എന്നുമാണ് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി. വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന് ഒളിവില്‍പോയി. എറണാകുളത്ത് ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസം കാസര്‍കോട്ട് തിരിച്ചെത്തിയതോടെയാണ് പോലീസ് പിടികൂടിയത്.
കേസില്‍ പ്രതിയായതിന് പിന്നാലെ പാര്‍ട്ടി ബാലചന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.
കാസര്‍കോട് ആണൂരില്‍വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനിടെ എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


