മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയാണ് പിന്‍വലിക്കുന്നത്. കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിയ്ക്കാനിരിക്കെ ആണ് നടപടി.
പഴയ വാദങ്ങൾ പിൻ വലിച്ച് സർക്കാർ
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയെടുത്ത കേസാണ് ഇതെന്നതടക്കമായിരുന്നു അപ്പീല്‍ സമര്‍പ്പിച്ച കേരളത്തിൻ്റെ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ കോടതി എടുത്ത കേസ് മൊത്തം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സംസ്ഥാനം അവകാശപ്പെട്ടിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായും പിൻവലിച്ചാണ് പിൻവലിക്കൽ അപേക്ഷ
പൊലീസ് രാജിനെതിരെ സി പി എം കേന്ദ്ര നേതൃത്വം
യുഎപിഎ വിഷയത്തില്‍ പാർട്ടി കേന്ദ്ര നേതത്വത്തിന്റെ കർശന നിലപാടിന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുകയാണ്. രൂപേഷിന് എതിരെ യു.എ.പി.എ റദ്ദാക്കാനുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെ ചുമത്തിയിരുന്ന യു.എ.പി.എ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുററ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളിലായിരുന്നു നടപടി. സെക്ഷന്‍ 3,4 ഉം ആയ് ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതെയാണ് യു.എ.പി.എ ചുമത്തിയത് എന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.


