മുഖ്യമന്ത്രി പിണറായി വിജയന് നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9 30നാണ് കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ വിഷയമാവും
സില്‍വര്‍ ലൈന്‍ പദ്ധതി കര്‍ണാടകയിലേക്ക് കൂടി നീട്ടുന്നതിന് അമിത് ഷാ പങ്കെടുത്ത ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിലാണ് കേരളം പിന്തുണ തേടിയിരുന്നു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്കും കൗണ്‍സിലില്‍ ധാരണയായിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.


