കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ മധുസൂദനൻ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തരൂർ.
തരൂരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങൾ വ്യക്തമാക്കി.പത്രിക നല്‍കാനുള്ള തീയതി തീരും വരെ തരൂർ ഡൽഹിയിൽ തുടരും.
മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ അനുവദിക്കില്ലന്ന് അശോക് ഗെഹലോട്ടിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി 23 സ്ഥാനാർഥികൾക്ക് എതിരായി മത്സരിക്കാൻ ഇരു സ്ഥാനവും സംരക്ഷിക്കാവുന്ന സംവിധാനമാണ് ഗെഹലോത്ത് ഉപാധിയായി വെച്ചത്. സച്ചിൽ പൈലറ്റുമായി രാജസ്ഥാനിൽ ഗ്രൂപ്പ് പോര് നിലനിൽക്കുന്നുണ്ട്.
ശശി തരൂർ പറഞ്ഞത്
സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ വച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ഒന്ന്, രാഹുൽ ഗാന്ധി അധ്യക്ഷനാകുക. രണ്ട്, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. മൂന്ന്, രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം എന്നെല്ലാമായിരുന്നു തരൂർ മുന്നോട്ട് വെച്ച മൂന്ന് നിർദ്ദേശങ്ങൾ. എന്നാൽ തനിക്ക് തുടരാൻ കഴിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.


