ഗാന്ധി കുടുംബത്തിന്റെ ആവശ്യത്തിന് വഴങ്ങി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് മത്സരിക്കാന്‍ തയ്യാറായതിന് പിന്നാലെ ഉയർന്ന തർക്കത്തെ ട്രോളി ബി ജെ പി.
മുഖ്യമന്ത്രിക്ക് പകരക്കാരനാരാവുമെന്ന തര്‍ക്കമാണ് രാജസ്ഥാനില്‍ രൂക്ഷമായിരിക്കുന്നത്. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ഗെഹ്ലോത്തും അനുയായികളും എതിർക്കുകയാണ്. കൂട്ടരാജി ഭീഷണിയാണ് തൊണ്ണൂറോളം എംഎല്‍എമാര്‍ ഉന്നയിച്ചത്. ഇരട്ട പദവി എന്ന ആവശ്യമാണ് തുടക്കത്തിൽ ഗെഹ്ലോത്ത് ഉന്നയിച്ചത്.
ജോഡോയാത്രയുടെ പശ്ചാത്തലത്തിൽ ഈ തർക്കം ഉയർത്തിയാണ് ബി ജെ പി ട്രോൾ. രാജ്യത്തെ ഒന്നിപ്പിക്കാന്‍ പോകുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി അവരെ ഒന്നിപ്പിക്കൂവെന്ന് സച്ചിന് പൈലറ്റിന്റേയും അശോക് ഗഹ്ലോത്തിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പോസ്റ്റ് ചെയ്തു.
ബിജെപി നേതാവും ലോക്സഭാ എംപിയുമായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും കോണ്‍ഗ്രസിനെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വീഴാന്‍ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


