എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.
പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി
ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിൽ വെച്ച് തരൂർ രാഹുലിനെ കണ്ടു. കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ നിരീക്ഷകർ ഇതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്.
തിരിച്ചെത്തിയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞാണ് തരൂര്‍, രാഹുല്‍ ഉണ്ടായിരുന്ന ഹോട്ടലിന് അകത്തേക്ക് പോയത്. രാഹുലുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ തരൂര്‍, യാത്ര ചെയ്ത് എത്തിയതിനാല്‍ രാഹുല്‍ കുറച്ചു വിശ്രമിക്കട്ടേ എന്നും അതിനു ശേഷം കൂടിക്കാഴ്ചയുണ്ടാകുമെന്നും പറഞ്ഞു. തിങ്കളാഴ്ച രണ്ടുമണി വരെ രാഹുലിന് പരിപാടികള്‍ ഒന്നുമില്ല. അതിനാല്‍ രണ്ടുമണിക്കുള്ളില്‍ വീണ്ടും തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച നടന്നേക്കും.
തരൂർ പറഞ്ഞത്
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ, ശരിക്കും സ്ഥാനാര്‍ഥി എന്നു പറയാനാകൂ. പക്ഷേ ഞാന്‍ പത്രിക വാങ്ങി. ജനങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ. മുപ്പതാം തീയതി വീണ്ടും സംസാരിക്കാം. കേരളത്തില്‍നിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലര്‍ക്ക് ആ താല്പര്യമില്ലെങ്കില്, അതു കാര്യമാക്കുന്നില്ല. പാര്‍ട്ടിക്കകത്തും ജനാധിപത്യത്തില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ ? ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്നാണ് ചിന്ത —


