ശിവസേന ആരെന്ന് തിരഞ്ഞടുപ്പ് കമ്മീഷൻ നിശ്ചയിക്കും, താക്കറെ പക്ഷത്തിൻ്റെ ഹരജി ഭരണഘടനാ ബഞ്ച് തള്ളി

യഥാര്‍ഥ ശിവസേന ഏതെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ വിഭാഗം ആവശ്യം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. സർക്കാരിനെ എം എൽ എമാരെ വിലക്ക് വാങ്ങി അട്ടിമറിച്ച ഷിന്ദേ പക്ഷത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഉദ്ദവ് താക്കറെ വിഭാഗം ഇതോടെ പ്രതിസന്ധിയിലായി. തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഓപ്പറേഷൻ താമര തന്ത്രത്തിലൂടെ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ കാലുവാരല്‍ നടന്നതോടെയാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉദ്ദവിൻ്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ വീണത്. ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് ഷിന്ദേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ജനാധപത്യ വിരുദ്ധമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ മറിച്ചിടുന്ന പ്രവണ പരക്കെ വിമർശനത്തിന് വിധേയമാവുന്നതിനിടെയാണ് തീരുമാനം കമ്മീഷന് മുന്നിലേക്ക് എത്തുന്നത്.

തുടര്‍ന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പരാതി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനും വിട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്ദേ പക്ഷത്തായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ താക്കറെയ്ക്ക് കനത്ത് തിരിച്ചടിയാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...