ബൗളര്‍മാരുടെ കിടിലൻ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ വിജയ രഹസ്യമായി മാറുന്ന കാഴ്ചയായിരുന്നു. പോര് ഇന്ത്യ പിടിച്ചെടുത്തത് എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിര്‍ത്തിയാണ്.സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും പുറത്താകാതെ ഹാഫ് സെഞ്ച്വറി നേടി.
ക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കൃത്യമായ അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8, ഇന്ത്യ 16.4 ഓവറില്‍ 110-2.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ നിരാശരായെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ടും അവര്‍ക്ക് വിരുന്നൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല.


