തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി.
ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിനും (18) മരിച്ചു.
സബിൻ്റെ പിതാവ് അബ്ദു സമദ്, മാതാവ് ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു. ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ അപകടം ഉണ്ടായത്. അബ്ദുസമദിൻ്റെ മാതാവും മകളും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇവർ തീപിടിച്ച ഉടനെ ഓടി രക്ഷപെട്ടതിനാൽ ദുരന്തത്തിൽ നിന്നും ഒഴിവായി.


