5ജി ഫോണുകള്‍ സ്പെക്ട്രം ലേലത്തിനും മുൻപ് തന്ന വിപണിയില്‍ ലഭ്യമാണ്. പലരുടെയും കൈവശമുള്ളവ ഫൈവ് ജി ഫോണുകളാണ്. അവ തിരിച്ചറിയണം. സെറ്റിങ്സിൽ എബൌട്ട് ഫോണിൽ തന്നെ ഇത് തിരിച്ചറിയാം.
പുതിയ സ്മാർട് ഫോണുകൾ വാങ്ങിക്കാൻ പോകുന്നവർ ഇനി ഫൈവ് ജി ഉറപ്പാക്കണം. ഒരു വർഷത്തിനികം കേരളത്തിലെ ചുറ്റുപാടുകളിലും ഫൈവ് ജി സിഗ്നൽ എത്തും. ഫോൺ പലരും ഉപയോഗിക്കുന്നത് ദീർഘകാലത്തേക്കാണ്.
ഏതൊക്കെ ബാൻഡുകളിലാണ് ഫൈവ് ജി കണക്ടാവുക
ഇന്ത്യയില്‍ n28, n5, n8, n3, n1, n41,n78, n77എന്നീ എട്ട് ബാന്‍ഡുകളാണ് ടെലികോം കമ്പനികള്‍ നെറ്റ് വർക്ക് ലഭ്യമാക്കാൻ ഉപയോഗിക്കുക. ഇവയിൽ ഏതെങ്കിലും സപ്പോർട്ട് ചെയ്യുന്ന 5ജി ചിപ്പുകള്‍ ഉപയോഗിച്ചിട്ടുള്ള ഫോണുകള്‍ കയ്യിലുള്ളവർക്ക് ഫൈവ് ജി പിടിക്കാം.
n28, n5, n8 എന്നീ മൂന്ന് 5ജി ബാന്‍ഡുകള്‍ വലിയ വിസ്തൃതിയില്‍ കവറേജ് ലഭിക്കുന്നവയാണ്. എന്നാൽ വേഗം കുറവുമുള്ള ലോ സ്‌പെക്ട്രം ബാന്‍ഡുകളാണ്. പക്ഷെ 4ജി വേഗതയേക്കാള്‍ വളരെ കൂടുതലായിരിക്കും.
n3, n1, n41, n78, n77 എന്നീ അഞ്ച് ബാന്‍ഡുകൾ വലിയ വേഗതയിലും വ്യാപ്തിയിലും കവറേജും കാര്യം ഒരുപോലെ കൈകാര്യം ചെയ്യുന്നത്.
ഇവയെ കൂടാതെ കമ്പനികള്‍ ലേലത്തിനെടുത്ത mmWave ബാന്‍ഡിന് വേഗം വളരെ കൂടുതലായിരിക്കും. എന്നാല്‍ ഈ നെറ്റ് വര്‍ക്കിന് നിശ്ചിത പരിധിക്കുള്ളിലേ കവറേജ് നല്‍കാന്‍ ശേഷിയുണ്ടാവൂ. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഇൻഡൂർ പ്രയോജനപ്പെടുത്താനാകുന്ന ഫ്രീക്വന്‍സി ബാന്‍ഡ് ആയിരിക്കും ഇത്.


