ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹോമോസാപിയൻസിൻ്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാൻ്റെ പാബുവി (Svante Pääbo)നാണ് പുരസ്‌കാരം. നിയാണ്ടർതാലിൻ്റെ ജനിതക ഘടന കണ്ടെത്തിയ ഗവേഷണങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം പരിഗണിച്ചത്.
മനുഷ്യനെ മനുഷ്യനാക്കി തീർത്തതിൻ്റെ അടിസ്ഥാനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പാബുവിൻ്റെ കണ്ടെത്തൽ എന്ന് നൊബേൽ സമിതി വിലയിരുത്തി.
ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപിയൻസ് തൊട്ട പൂർവ്വികൾ ഡൊമിനിൻസിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്ന് വ്യവഛേദിച്ചു. ജർമ്മനിയിലെ ഡെനിസോവ ഗുഹയിൽ നിന്നുള്ള നിയാണ്ടർത്താൽ ഫോസിലുകളെ അധികരിച്ചായിരുന്നു പഠനം.
70,000 വർഷം മുൻപ് ഹൊമിനിൻസിൽ നിന്നും ജനിതകപരമായി മാറിയ ഹോമോസാപ്പിയൻസ് ആഫ്രിക്കയിൽ നിന്നും കുടിയേറ്റം തുടങ്ങി. ഓസ്ട്രേലിയയിലെ മലിനേഷ്യയിലും സൌത്ത് ഈസ്റ്റ് ഏഷ്യൻ പ്രദേശങ്ങലെയും മനുഷ്യരിൽ ആറ് ശതമാനം ഡിനസോവ ഡിഎൻഎ കുടികൊള്ളുന്നതായി അദ്ദേഹം കണ്ടെത്തുകയുണ്ടായി.
പൂർവ്വകി ജനിതക ഘടന താരതമ്യം ചെയ്തു വിശകലന വിധേയമാക്കുന്ന paleogenomics എന്ന പുതിയ ശാസ്ത്ര ശാഖയ്ക്കും ഇദ്ദേഹത്തിൻ്റെ കണ്ടെത്തൽ തുടക്കമിട്ടു. മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പാബു
ഡിസംബർ 10 ന് പുരസ്‌കാരം സമ്മാനിക്കും. 10 മില്യൺ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക.നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു പ്രഖ്യാപനം .
വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള നൊബേൽ പുരസ്‌കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡെം പറ്റാപുട്യൻ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്. താപനില, സ്പർശനം എന്നിവ മനസിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ കണ്ടെത്തിയതാണ് ഇവരെ നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.


