കുട്ടിക്കാലം ഏറെ പഴി കേട്ട എന്നാൽ കുട്ടികളെ ഏറ്റവും അധികം രസിപ്പിച്ച കാർട്ടൂൺ നെറ്റ് വർക്ക് ചാനൽ പ്രവർത്തനം നിർത്തുന്നു എന്ന് വാർത്ത. വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി ലയനത്തിന് പിന്നാലെ ആനിമേഷന്‍, സ്‌ക്രിപ്റ്റിംഗ് ഡിവിഷനുകളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്.
കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി ഇതിനെ തുടർന്ന് പത്രകുറിപ്പ് നൽകി. എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചു. ചാനല്‍ ഇനിയും ലഭ്യമാകുന്നത് എങ്ങിനെ എന്ന് വ്യക്തമല്ല.
1990 കളിലെ കാർട്ടൂൺ തരംഗമാണ് ഇല്ലാതാവുന്നത്. ‘The Flintstones’, ‘The Jetsons’, ‘The Powerpuff Girls’, ‘Dexter’s Laboratory’, ‘Scooby-Doo തുടങ്ങി പ്രിയപ്പെട്ട പല കാർട്ടൂണുകളും ലോകത്തെ രസിപ്പിച്ചവയാണ്. ഇവയിൽ ‘Popeye the Sailor’, ‘Bugs Bunny and the Looney Toons’, ‘Courage the Cowardly Dog’, ‘Johnny Bravo’. തുടങ്ങിയ കഥാപാത്രങ്ങൾ ഇപ്പോഴും മനസുകളിൽ ജീവിക്കുന്നു.
അനിമേഷൻ സ്ക്രിപ്റ്റ് മേഖലകളിലെ 82 ജീവനക്കാരെ കമ്പനി സംയേജനത്തിൻ്റെ തുടർച്ചയായി പിരിച്ചു വിട്ടിട്ടുണ്ട്.


