കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷം ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ‘തെക്കും വടക്കും ഒന്നാണ്…’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.
ആര്യാ രാജേന്ദ്രനും പങ്കാളി സച്ചിൻദേവ് എംഎൽഎയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎൽഎയുമാണ് കെഎം സച്ചിൻദേവ്.
ഖേദത്തോടെ കെ സുധാകരൻ
വിവാദമായ തെക്ക് വടക്ക് പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന് പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം തുടർന്നു


