പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.
ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളംമാറി റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളായ ഇവർ ട്രെയിൻ തട്ടി തെറിച്ചു വിണതാണെന്ന് സംശയിക്കുന്നു. അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവര്‍ ഞായറാഴ്ച ബേക്കല്‍ ബീച്ചിൽ എത്തിയിരുന്നു.
ഒപ്പം ജോലി ചെയ്ത് വന്നിരുന്നവര്‍ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബീച്ച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണിയ ഭാഗത്ത് ചെങ്കൽക്വാറിയിലെ തൊഴിലാളികളാണ് രബിസിങ്ങും അജു സിങ്ങും. ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.


