ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് ഒക്ടോബര്‍ 31 വൈകിട്ട് അഞ്ച് വരെ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
ഒക്ടോബര്‍ 25 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 2023 ജനുവരി 22-നാണ് പരീക്ഷ. വിശദവിവരങ്ങള്‍ക്ക്: https://lbsedp.lbscentre.in/setjan23/


