Saturday, February 21, 2026

കോയമ്പത്തൂർ സ്ഫോടനം തൃശ്ശൂരിലും പരിശോധന

 കോ​യ​മ്പ​ത്തൂ​രി​ലെ കാ​ര്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​മീ​ഷ മു​ബീ​ന്‍ വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​യിരുന്നതായി സം​ശ​യം. ഇതിൻ്റെ അടിസ്ഥാനത്തിൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജ​യി​ലി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഐ.​എ​സ് കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ ജ​മീ​ഷ മു​ബീ​ൻ ജ​യി​ലി​ലെ​ത്തി ക​ണ്ടി​രു​ന്നു​വെ​ന്ന സൂ​ച​നയാണ് പരിശോധനയ്ക്ക് കാരണം.

മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നു​മാ​യി ദീപാവലി ദിവസം കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജ​മീ​ഷ മു​ബീ​ന് ഉ​റ്റ ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​യ്യൂ​ർ അ​തി​സു​ര​ക്ഷ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​സ​റു​ദ്ദീ​നെ ജ​മീ​ഷ മു​ബീ​ന്‍ ക​ണ്ടി​രു​ന്നു​വെ​ന്ന സൂ​ച​നയും പു​റ​ത്തു​വ​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ജ​മീ​ഷ മു​ബീ​ന്‍ അ​സ​റു​ദ്ദീ​നെ ക​ണ്ട​താ​യി ഉ​റ​പ്പി​ക്കാ​നാ​യി​ല്ല എന്നാണ് വിവരം. അ​തേ​സ​മ​യം, ജ​യി​ലി​ലു​ള്ള എ​ൻ.​ഐ.​എ കേ​സ് പ്ര​തി അം​ജ​ദ് അ​ലി​യു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്.

ജ​യി​ലി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​സ​റു​ദ്ദീ​ന്‍റെ സ​ന്ദ​ർ​ശ​ക പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യും ഇ​യാ​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു. 2020 ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ഇ​യാ​ൾ ജ​യി​ലി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ളെ സ​ന്ദ​ര്‍ശി​ച്ച​ത് കോ​യ​മ്പ​ത്തൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​മീ​ഷ മു​ബീ​നാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ക​ര​ണം. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ.​ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​രും ത​മി​ഴ്നാ​ട് പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ സം​ഘ​വു​മാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. 2019ൽ ​എ​ൻ.​ഐ.​എ അ​റ​സ്റ്റ് ചെ​യ്ത ആ​ളാ​ണ് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ. ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ.​ഐ.​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...