യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നഴ്സിനെ തേടി ഓസ്ട്രേലിയൻ പൊലീസ്, വിവരം നൽകിയാൽ 5.23 കോടി പ്രതിഫലം

നാല് വര്‍ഷം മുമ്പ് യുവതിയെ ബീച്ചില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ തിരഞ്ഞ് ഓസ്ട്രേലിയൻ പൊലീസ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് പോലീസാണ് ഇന്ത്യക്കാരനായ നഴ്‌സിനെ കണ്ടെത്താൻ തിരച്ചിൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പിടികൂടുന്നവര്‍ക്ക് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍, അതായത് ഏതാണ്ട് 5.23 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

2018-ഒക്ടോബർ 18 ലാണ് കൊലപാതകം നടന്നത്. 24 കാരിയായ ടോയ കോര്‍ഡിംഗ്ലെ തൻ്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ എത്തിയപ്പോഴാണ് കൊലപാതകം. ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്‌വിന്ദര്‍ സിങാണ് കേസിലെ പ്രതി. ഇയാളെ കണ്ടെത്തി വിവരം നൽകുന്നവർക്കാണ് പാരിതോഷികം.

ടോയ കോര്‍ഡിംഗ്ലിയുടെ മൃതദേഹം പിതാവാണ് കണ്ടെത്തുന്നത്. തിരിച്ചെത്താതായ മകളെ തേടി അടുത്ത ദിവസം തീരത്ത് എത്തിയതായിരുന്നു. ഫാർമസി ജീവനക്കാരിയും ആനിമൽ ഷെൽട്ടർ വളണ്ടീറുമാണ് ടോയ.

കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസത്തിന് ശേഷം രജ്‌വിന്ദര്‍ സിങ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നതാണ്. ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് രജ്‌വിന്ദറിനെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.

കൊല നടന്നതിൻ്റെ പിന്നേറ്റ് ഒക്ടോബര്‍ 23-ന് സിഡ്‌നിയില്‍ നിന്ന് രജ്‌വിന്ദര്‍ സിങ് ഇന്ത്യയിലേക്ക് വിമാനം കയറിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെത്തിയതിനും സ്ഥിരീകരണമുണ്ടെന്ന് ക്വീന്‍സ് ലാന്‍ഡ് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത്ത് അറിയിച്ചു. കുടുംബവുമായി വിമാനം കയറുന്നതിന് എത്തുന്ന ചിത്രങ്ങളും പങ്കു വെച്ചു.

ഇന്ത്യയിൽ എത്തിയതിന് തെളിവുണ്ട്

‘രജ്‌വിന്ദറിന്റെ അവസാന ലൊക്കേഷന്‍ ഇന്ത്യയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അന്വേഷണ സംഘത്തെ ഇവിടെ രൂപീകരിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും നന്നായി സംസാരിക്കാന്‍ കഴിയുന്ന ക്വീന്‍സ്‌ലാന്‍ഡ് പോലീസിലെ ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടാകും. വാട്ട്സ്ആപ്പ് വഴിയും മറ്റും രജ്‌വിന്ദര്‍ സിങ് എവിടെയാണെന്ന് അറിയാവുന്ന ഇന്ത്യയിലെ ആരില്‍ നിന്നും ഈ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ആളുകള്‍ക്ക് ഇയാളെ അറിയാമെന്ന് ഞങ്ങള്‍ക്കറിയാം. ഇയാള്‍ എവിടെയുണ്ടെന്നും അവര്‍ക്ക് അറിയാം. ശരിയായ കാര്യം ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’, പോലീസ് അഭ്യർഥിച്ചു.

ഒരു കുടുംബത്തെ തന്നെ ശിഥിലമാക്കി, വളരെ നികൃഷ്ടമായ കൊലപാതകമാണ് ഇയാള്‍ ചെയ്തിട്ടുള്ളതെന്നും ഓസ്‌ട്രേലിയന്‍ പോലീസ് അവരുടെ പ്രസ്താവനയില്‍ പറയുന്നു.

ഓസ്ട്രേലിയൻ പൊലീസിൽ www.police.qld.gov.au/reporting വിവരം നൽകാം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...