ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി. സമീപിച്ചുവെന്ന് എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് എ.എ.പി. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസുകളില്‍നിന്ന് ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് കെജ്‌രിവാള്‍ വെളിപ്പെടുത്തി. എന്‍.ഡി.ടി.വിയുടെ പ്രത്യേക സംവാദ പരിപാടിയിലാണ് കെജരിവാളിൻ്റെ തിരഞ്ഞെടുപ്പ് വെളിപ്പെടുത്തൽ.
‘ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ അവര്‍ എന്നെ തന്നെ സമീപിച്ചിരിക്കുകയാണ്. ഡല്‍ഹി മദ്യനയത്തെ തുടർന്നുള്ള കേസിലാണ്ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതേസമയം, കള്ളപ്പണവെളുപ്പിക്കല്‍ കേസിലാണ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ ജയിലിൽ അടയ്ക്കപ്പെട്ടത്.
എ.എ.പിയിലെ തന്നെ ചിലരിലൂടെയാണ് തന്നെ സമീപിച്ചത്. ഒരിക്കലും നേരിട്ട് സമീപിക്കുന്നതല്ല അവരുടെ രീതി. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് കൈമാറി സുഹൃത്തുക്കൾ വഴി അവസാനം സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് ബി.ജെ.പി. രീതിയെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോള്‍, തൻ്റെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും എ.എ.പിയോട് തോല്‍ക്കുമെന്ന ഭയത്തിലാണ് ബി.ജെ.പി. അവര്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അഞ്ചില്‍ താഴെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും കെജ്രിവാള്‍ പ്രവചിച്ചു. ഗുജറാത്തില്‍ നിലവില്‍ തന്നെ പാര്‍ട്ടി രണ്ടാമതാണ്. കോണ്‍ഗ്രസിനേക്കാള്‍ വളരെയധികം മുന്നിലാണ് എ.എ.പി. വോട്ടെടുപ്പിന് ഒരുമാസം മുന്‍പ് ബി.ജെ.പിയേയും പിന്തള്ളുമെന്നും കെജ്‌രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


