മഹാരാഷ്ട്രയ്ക്ക് രണ്ടു ലക്ഷം കോടി പ്രഖ്യാപിച്ച് നരേന്ദ്ര മോഡി; ഇടക്കാല തിരഞ്ഞെടുപ്പിൻ്റെ സൂചനയെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ‘മഹാരാഷ്ട്രയ്ക്കായി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളെ കയ്യിലെടുക്കാൻ ഇത്തരത്തിൽ വികസന വാഗ്ദാനങ്ങൾ നൽകുന്ന കേന്ദ്ര തന്ത്രം മുൻനിർത്തിയാണ് പ്രഖ്യാപനം.

തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മുംബൈയില്‍ പാര്‍ട്ടിയുടെ നിയമസഭാ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു താക്കറെ.

രണ്ടു ലക്ഷം കോടിയുടെ വാഗ്ദാനം

‘മഹാരാഷ്ട്രയ്ക്കായി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചനനല്‍കുന്നത് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വാഗ്ദാനങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍ക്കൊണ്ടും വോട്ടര്‍മാരെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമാണിത്.’- ദക്ഷിണ മുംബൈ എം.പി. കൂടിയായ അരവിന്ദ് സാവന്ത് യോഗ വിവരങ്ങൾ അറിയിക്കവെ പറഞ്ഞു.

സുപ്രീംകോടതി തീരുമാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ വിധി അറിയാന്‍ സാധിക്കും. അതുകൊണ്ടാണ് തയ്യാറിയിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമസഭയ്ക്ക് രണ്ടുവര്‍ഷം കൂടി കാലാവധിയുണ്ട്. ശിവസേന ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എ. ആയശേഷം ഷിന്ദേയ്ക്കൊപ്പം ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടവര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് നേരത്തേതന്നെ ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടു.

വികസന വാഗ്ദാനങ്ങൾ ഗുജറാത്തിലേക്ക്

സംസ്ഥാനത്തിന് അനുവദിച്ച വലിയ പദ്ധതികള്‍ പലതും ഗുജറാത്തിലേക്ക് വഴിമാറ്റാന്‍ ഷിന്ദേ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ഉദ്ധവ് പക്ഷം ചൂണ്ടികാട്ടിയിരുന്നു. 1.54 ലക്ഷം കോടി രൂപയുടെ വേദാന്ത ഫോക്സ്‌കോണ്‍ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണശാലയും 22,000 കോടിയുടെ ടാറ്റാ എയര്‍ബസ് മിലിറ്ററി വിമാനനിര്‍മ്മാണശാലയും ഗുജറാത്തിലേക്ക് വഴിമാറ്റി എന്നായിരുന്നു വിശദീകരണം. ഇത് ഗുജറാത്തിൽ എ എ പി ഉയർത്തിയ മത്സര ഭീഷണിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് അരവിന്ദ് കെജരിവാളും ആരോപിച്ചിരുന്നു.

ഇതിനിടെയാണ് പ്രധാനമന്ത്രി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ മഹാരാഷ്ട്രയക്ക് അനുവദിച്ചത്. എന്നാല്‍, തുക പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തതെന്നും ഏത് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഇത് ഉദ്ദവ് പക്ഷം ഉയർത്തി കാട്ടി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...