കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പൊലീസ് കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ട്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ. വരീഷ്‌കുമാര്‍, ജി.ഡി. ചാര്‍ജിലുണ്ടായിരുന്ന സുരേഷ് എന്നിവര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ‘സംഭവസ്ഥലത്ത് പോയ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ല.’ ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷനും പോലീസിനോട് റിപ്പോര്‍ട്ട് തേടി.
കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. പ്രതിക്കെതിരേ ബാലനീതി വകുപ്പുകള്‍ കൂടി ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അ


