കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സർക്കാരിന് ഇവിടെയുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി. കലാമണ്ഡലം സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ഇവിടെ ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറെ നീക്കിയത്.
2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്. സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഗവര്‍ണറെ നീക്കിയതായി അറിയിച്ചിരിക്കുന്നത്. കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാന്‍സലറായി നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സർവ്വകലാശാലയുടെ സ്‌പോണ്‍സറായ സര്‍ക്കാര്‍ ഇനി ചാൻസലറെ കണ്ടെത്തി അധികാരം ഏല്പിക്കണം.
75 വയസ്സിന് മുകളില്‍ പ്രായമുള്ള കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനെ ചാന്‍സലറായി നിയമിക്കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഭേദഗതി വരുത്തി ചാന്‍സലറെ മാറ്റാന്‍ കഴിയുമെന്നതാണ് കല്‍പിത സര്‍വകലാശാലയിലെ സൌകര്യം. ഇതാണ് ഗവര്‍ണറെ നീക്കുന്നത് സർക്കാരിന് എളുപ്പമാക്കിയത്.


