ഹാർഡ് റോക്ക് മ്യൂസിക് ബാൻ്റായ നസ്രേത്തിൻ്റെ ലീഡ് വോക്കലിസ്റ്റും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു.
എഴുപതുകളില്‍ തരംഗമായ ‘ലവ് ഹാര്‍ട്സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ ബ്രോക്കൺ ഡൌൺ ഏഞ്ചൽ തുടങ്ങിയ സംഗീത ആല്‍ബങ്ങളുടെ ശില്പിയായിരുന്നു. ശ്വാസകോശസംബന്ധമായ പ്രയാസങ്ങൾ കാരണൺ 2013-ല്‍ ഡാന്‍ 43 വര്‍ഷത്തെ ബാന്‍ഡിലെ സംഗീതജീവിതം അവസാനിപ്പിച്ചിരുന്നു. 1968 ലാണ് നസ്രേത്ത് ആരംഭിക്കുന്നത്.
ബീറ്റീൽസിൻ്റെയും റോളിങ് സ്റ്റോണിൻ്റെയും സംഗീത സമ്പ്രദായത്തെ പിന്തുടരുന്ന രീതിയായിരുന്നു. നസ്രേത്ത് ബാന്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. 2019-ലാണ് അവസാനമായി ഡാന്‍ സ്റ്റുഡിയോയില്‍ പാടിയത്.



