മഷിനോട്ട തട്ടിപ്പുകാരനെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽപുതുപറമ്പ് വീട്ടിൽ അജിത്ത് (40) ആണ് അറസ്റ്റിലായത്.
ഈ മാസം ഒന്നിന് പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ട തട്ടിപ്പ് നടത്തിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി തൈക്കൂട്ടത്തിൽ വിജയൻ്റെ (62) പരാതിയിലായിരുന്നു കേസ്. മഷി നോക്കിക്കാൻ എത്തി ഇയാളുടെ ശരീരത്തിലെ ആഭരണങ്ങൾ ലക്ഷ്യം വെച്ചു. തുടർന്ന് ബോധം കെടുത്തിയ ശേഷമായിരുന്നു കവർച്ച. വിജയനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയാണ് കവർച്ച ചെയ്തത്.
ശേഷം ശരീരത്തിൽ അണിഞ്ഞിരുന്ന മാല, ബ്രേസ്ലെറ്റ്, രണ്ട് മോതിരം എന്നിവയടക്കം ഏഴേകാൽ പവന്റെ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നു.
മഷിക്കാരനെ ഉപേക്ഷിച്ച് പ്രതികൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മഷിനോട്ട തട്ടിപ്പിന് കേസ് ഇല്ല.


