തെലങ്കാന ഭരണകക്ഷിയായ ടി.ആര്.എസ് എം.എല്‍.എ മാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ തുഷാര്‍ വെള്ളാപള്ളിക്ക് തെലങ്കാന പോലീസ് നോട്ടീസ് നൽകി. ഈ മാസം 25-ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ആലപ്പുഴ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് കൈമാറിയത്.
എം.എല്‍.എമാരെ കൂറു മാറ്റാന്‍ തുഷാര്‍ വെള്ളാപ്പള്ളി പണം നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നൊട്ടീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നേരിട്ടായിരുന്നു തുഷാര്‍ വെള്ളാപള്ളിയുടെ പങ്കാളിത്തം വ്യക്തമാക്കിയത്. ഇതിനുപിന്നാലെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ഓപ്പറേഷൻ താമരയുടെ ഭാഗമായി ഭരണം അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുന്നതായുള്ള സംഭവങ്ങൾക്ക് ഇടയിലാണ് ചിത്രങ്ങൾ സഹിതം തെലങ്കാന മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തൽ നടത്തിയത്. ഓപ്പറേഷൻ താമര ദല്ലാൾമാരുടെ നേതാവായാണ് തുഷാർ വെള്ളാപ്പള്ളി വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്


