2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്കിയ നിര്‍ദേശത്തിൽ സർക്കാർ വിശദീകരണം. പക്ഷെ നിർദ്ദേശം വിവാദമായതോടെ കോടതി നിശ്ചയ പ്രകാരം എന്ന് വിശദീകരിച്ച് ഒഴിഞ്ഞു. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്ന കൈപ്പുസ്കത്തിലാണ് എല്ലാ തീർത്ഥാടകർക്കും പ്രവേശന അനുമതിയുണ്ടെന്ന് വിശദീകരിച്ചത്.
ഇതിനെതിരെ ബിജെപി ഉൾപ്പെടെ നേരത്തെ യുവതീ പ്രവേശനത്തെ എതിർത്തവർ ഒന്നിച്ചു. പിന്നാലെ നിര്‍ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് അറിയിച്ചു.
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നല്ല ലക്ഷ്യങ്ങൾ മാത്രമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന് സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അന്തിമ തീരുമാനം വരുന്നത് വരെമുന്‍പ് ഉണ്ടായ അതേ രീതിയില്‍ പ്രവേശനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
പോലീസുകാര്‍ക്ക് ആഭ്യന്തര വകുപ്പ് നല്കിയ കൈപ്പുസ്തകത്തിലെ പൊതുനിര്‍ദേശങ്ങളില്‍ ആദ്യത്തേതായിരുന്നു സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശം അനുവദിച്ചിട്ടുള്ളതാണ് എന്നത്. രണ്ടാമതായി ഇങ്ങനെ പറയുന്നുണ്ട്.


