ബി.ടെക് ബിരുദധാരികൾക്ക് ഇനി ബി.എഡ് എടുക്കാം, അധ്യാപകരാവാം

ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡ് പഠിക്കാം. ഇതിനൊപ്പം കെ-ടെറ്റും നേടിയാൽ യു.പി. സ്കൂൾ അധ്യാപക പരീക്ഷകൾ എഴുതാം. പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിനുമാത്രമേ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

ഹൈസ്കൂൾ അധ്യാപകരാകാൻ കഴിയില്ല. എങ്കിലും യു പിയിൽ പഠിപ്പിക്കാം. കേരളത്തിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണ് യു.പി. വിഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസനയം പിന്തുടരുന്ന സംസ്ഥാനങ്ങളിൽ ഇത് ആറുമുതൽ എട്ടുവരെയാണ്.

ഗണിതം, സയൻസ് എന്നിവ പ്രത്യേകമായി പഠിച്ച് 55 ശതമാനം മാർക്കോടെയുള്ള ബി.ടെക്., ബി.സി.എ. തുടങ്ങിയ കോഴ്‌സുകൾ പാസായവർക്കും ബി.എഡ്. പ്രവേശനംലഭിക്കും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ബി.എഡ്. കഴിഞ്ഞ് അധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം ലഭിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.ഇ.ആർ. ഭേദഗതി ചെയ്യും. കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും മാറ്റംവരുത്തും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...