സുപ്രീം കോടതിയുടെ വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച കേസുകളിൽ ഹിയറിങ് നടത്തി. ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്. ചരിത്രമായി മാറിയ ഹിയറിങ്ങിന് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് ഉണ്ടായിരുന്നത്.
മുപ്പത്തി രണ്ട് ഹര്‍ജികളാണ് വനിതാ ബെഞ്ച് കേട്ടത്. ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും.
വനിതാ ബഞ്ച് ആദ്യമായി കേസ് കേട്ടത് 2013
2013-ലാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്ന് കേസുകള്‍ കേട്ടത്. ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധി ആയിരുന്നതിനാല്‍ ആണ് ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നത്. അഫ്താബ് ആലം അവധിയിലായതിനാൽ വനിതാ ജഡ്ജ്മാർ ഹിയറിങ് നടത്തുകയായിരുന്നു. ഇത് യാദൃശ്ചികമായിരുന്നു.
2018-ല്‍ ജസ്റ്റിസുമാരായ ആര്. ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നു. ഇതാണ് വനിതാ ബഞ്ച് കേസ് കേട്ട ആദ്യത്തെ സ്വതന്ത്ര ഹിയറിങ്. നിലവില്‍ സുപ്രീം കോടതിയില്‍ മൂന്നു വനിത ജഡ്ജിമാരാണുള്ളത്.
ജസ്റ്റിസ് ബി.വി. നാഗരത്ന 2027-ല്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ്. സുപ്രീം കോടതിയിൽ പരമാവധി വനിതാ ജഡ്ജിമാരുടെ എണ്ണം ഇതുവരെ നാല് ആയിരുന്നു. ഇപ്പോൾ 27 ൽ മൂന്നു പേർ.


