ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന്‍ കൊറിയന്‍ കമ്പനിയായ സാംസങ് ആയിരം എൻജിനീയർമാരെ നിയമിക്കുന്നു. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില്‍നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുമായി നേരിട്ട് അഭിമുഖം നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഐ ടി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന സമയത്താണ് പ്രഖ്യാപനം
ബെംഗളൂരു, നോയിഡ, ഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യ റിസര്‍ച്ചിലുമാണ് അവസരം. നിര്‍മിതബുദ്ധി, മെഷീന് ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡേറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ പുതുനിര സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടാം.


