അനുശോചന പ്രവാഹത്തിൽ തളർന്നു; സ്വന്തം മരണ വാർത്ത നിഷേധിച്ച് നടൻ മധു മോഹൻ

അന്തരിച്ചുവെന്ന വാർത്ത സ്വയം നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.  വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ അറ്റൻ്റ് ചെയ്യുകയാണ്.

കൊച്ചിയിൽ മധു മോഹൻ എന്നപേരിൽ ഒരാൾ മരിച്ചിരുന്നു. ഇത് എങ്ങിനെയോ നടൻ മധു മോഹനായി പ്രചരിപ്പിക്കപ്പെട്ടു. പ്രമുഖ പത്രം ഓൺലൈനിൽ ഈ വാർത്ത നേരറിയാതെ പ്രസിധീകരിച്ചു. സോഷ്യൽ മീഡിയയും അനുശോനങ്ങളും ആദരാഞജ്ഞലികളുമായി എത്തി. തുടർന്നാണ് നടന് തന്നെ സ്വന്തം മരണ വാർത്ത നിഷേധിക്കേണ്ടി വന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...