എർത്ത് ഷോട്ട് പുരസ്കാരം ചെറുകിട കർഷകർക്കായുള്ള ഇന്ത്യൻ സംഘടനക്ക്

 ‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം ഏകുന്നതിനായി നിലകൊള്ളന്ന സംഘടനയാണ് ഖെയ്ത്തി. ‘പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും’ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്. https://www.kheyti.com/

ബ്രിട്ടണിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് പുരസ്കാരം ഏർപ്പെടുത്തിയത്. 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടി രൂപ) സമ്മാനത്തുക. അഞ്ചു ജേതാക്കളാണ് ഇത്തവണയുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ബോസ്റ്റണിൽ നടന്ന ചടങ്ങിൽ അഞ്ചു വിഭാഗങ്ങളിലായുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഖെയ്ത്തി

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ചെറുകിടകർഷകർക്ക്, കുറഞ്ഞചെലവിൽ വിളവു വർധിപ്പിക്കാനും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും അവസരമൊരുക്കുകയാണ് ഖെയ്തിയുടെ ലക്ഷ്യം. ഭൂമി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന ഈ പുരസ്കാരത്തിലൂടെ ശോഭനമായ ഭാവി ഉണ്ടാകുമെന്ന് പുരസ്കാരദാനച്ചടങ്ങിൽ വില്യം രാജകുമാരൻ പറഞ്ഞു.

ചെറുകിടകർഷകരിൽ അതിദരിദ്രരായവർക്ക് സഹായമുറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഖെയ്തി സഹസ്ഥാപകനും സി.ഇ.ഒ.യുമായ കൗഷിക് കപ്പഗണ്ഡുലു പ്രതികരിച്ചു. ഇന്ത്യയിലെ 10 കോടിയോളംവരുന്ന ചെറുകിട കർഷകർ പ്രതിസന്ധി അനുഭവിക്കുന്നവരാണ്.

വിവിധ മേഖലകളിൽ പുരസ്കാരത്തിന് അർഹമായ സ്ഥാപനങ്ങൾ

അഞ്ചു മേഖലകളിലാണ് എർത്ത് ഷോട്ട് പുരസ്കാരം നൽകി വരുന്നത്. ഓരോ സംഘടനയ്ക്കും ഒരു മില്യൻ പൌണ്ട് വീതമാണ് ലഭിക്കുക.

ക്ലീന്‍ അവര്‍ എയര്‍ വിഭാഗം
മുകുരു ക്ലീന്‍ സ്റ്റൗവ്‌സ്, കെനിയ– കൂടുതലായും വനിത ജീവനക്കാരുള്ള സ്ഥാപനമാണിത്. കല്‍ക്കരി, തടി, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്റ്റൗവുകളാണിവര്‍ ഉത്പാദിപ്പിക്കുന്നത്. ഇതു വഴി വായുമലിനീകരണം കുറയ്ക്കുവാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.

ബില്‍ഡ് എ വേസ്റ്റ് ഫ്രീ വേള്‍ഡ് വിഭാഗം
നോട്ട്പ്ല, യുണൈറ്റ്ഡ് കിങ്ഡം: കടല്‍ പായല്‍ ഉപയോഗിച്ച് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന ഈ മാലിന്യ നിര്‍മാര്‍ജന സംഘടനയ്ക്ക് കഴിഞ്ഞു. പൈറി പാസ്ലിയര്‍, റൊഡ്‌റിഗോ ഗാര്‍സിയ തുടങ്ങിയവരാണ് അവാര്‍ഡ് ജേതാക്കള്‍

റിവൈവ് അവര്‍ ഓഷ്യന്‍ വിഭാഗം
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിലുള്ള തനത് വനിതകളില്‍ 60 പേര്‍ക്ക് പരമ്പരാഗത, ഡിജിറ്റല്‍ സമുദ്ര സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി.

ഫിക്‌സ് ഔവര്‍ ക്ലൈമറ്റ് വിഭാഗം
44.01, ഒമാന്‍: തലാല്‍ ഹസന്റെ പ്രോജക്ട് 44.01 കാര്‍ബണ്‍ ഡയോക്‌സൈഡിനെ പെറിഡോടൈറ്റ് എന്ന പാറയാക്കുന്നതിലുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. യു.എസ്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്ന പാറ കൂടിയാണിത്. ഏറ്റവും കുറഞ്ഞ ചെലവില്‍ കാര്‍ബണ്‍ സൂക്ഷിക്കാന്‍ ഇതുകൊണ്ടു സാധിക്കുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...