പ്രപഞ്ചത്തിൽ മറ്റാരെങ്കിലുമുണ്ടോ, ലോകത്തെ ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു

പ്രപഞ്ചിക ലോകത്തെ പതിനായിരും മടങ്ങ് വേഗതയിലും കൃത്യതയോടെയും കണ്ടെത്താൻ ലക്ഷ്യം വെക്കുന്ന ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു. Square Kilometre Array (SKA) റേഡിയോ ടെലസ്കോപ്പ് 2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തികൾ ആരംഭിച്ചു. വിവിധ രാജ്യങ്ങൾ ഒരുമിച്ചുള്ള പദ്ധതിയുടെ മുഖ്യ ഘടകങ്ങൾ ഓസ്‌ട്രേലിയയില്‍ ആണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര പ്രൊജക്ടുകളില്‍ ഒന്നാണിത്.

1991 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 30 വര്‍ഷത്തെ യാത്രയായിരുന്നു ഇതെന്ന് സ്‌ക്വയര്‍ കിലോമീറ്റര്‍ അരെയ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഫില്‍ ഡയമണ്ട് ബി.ബി.സിയോട് പറഞ്ഞു. ആദ്യത്തെ 10 വര്‍ഷം ആശയങ്ങള്‍ വിപുലീകരിക്കുകയായിരുന്നു. പിന്നീടുള്ള 10 വര്‍ഷം സാങ്കേതിക വിദ്യ വികസിപ്പിച്ചു – അദ്ദേഹം പറഞ്ഞു. അവസാന ദശകത്തില്‍ വിശദമായ ഡിസൈന്‍ തയ്യാറാക്കുകയും പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപിക്കുകയും ചെയ്യുകയായിരുന്നു. 2013 ൽ ഉണ്ടായിരുന്ന ലോകത്തെ മൊത്തം ഇൻ്റർ നെറ്റ് ശൃംഖലയുടെ അത്രയും ബൃത്തായ സൈബർ സംവിധാനങ്ങൾ ഇതിന് ആവശ്യമാവും എന്നാണ് കണക്കാക്കുന്നത്.

50 മെഗാഹെര്‍ട്‌സ് മുതല്‍ 25 ജിഗാഹെര്‍ട്‌സ് വരെയുള്ള ഫ്രീക്വന്‍സി റേഞ്ചിലായിരിക്കും പ്രവര്‍ത്തനം. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള സ്രോതസ്സുകളില്‍ നിന്ന് വരുന്ന വളരെ ദുര്‍ബലമായ റേഡിയോ സിഗ്‌നലുകള്‍ കണ്ടെത്താന്‍ ഇത് ടെലിസ്‌കോപ്പിനെ പ്രാപ്തമാക്കും. ജീവൻ്റെ അനക്കങ്ങളും കണ്ടെത്താം.

നിർമ്മിതിയിലും വിസ്മയം

ഒരു സ്ക്വയർ കിലോ മീറ്ററാണ് ഇതിൻ്റെ വ്യാപ്തി. 200 പാരബൊളിക് ആൻ്റിനകളും 1,31000 ഡൈപോൾ ആൻ്റിനകളും ഉണ്ടാവും. 50 മെഗാ ഹെർട്സിനും 25 ജിഗാ ഹെർട്സിനും ഇടയിലാവും ഫ്രീക്വൻസി റെയിഞ്ച്. എത്ര ബില്യൺ പ്രകാശ വർഷങ്ങൾ ദൂരെ നിന്നുള്ള സിഗ്നലുകളും പിടിച്ചെടുക്കും. പ്രപഞ്ചോൽപ്പത്തിയുടെ അടുത്തോളം മനുഷ്യൻ്റെ കണ്ണുകൾക്ക് എത്താം. ഇന്ത്യയും പദ്ധതിയിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മനുഷ്യരെ കൂടാതെ ആരെങ്കിലും ഉണ്ടാവുമോ

അന്യഗ്രഹ ജീവികൾ ഉണ്ടോ എന്ന കാര്യത്തിൽ ടെലിസ്‌കോപ്പ് പരിശോധനകൾ നടത്തും. ഐൻസ്റ്റീൻ സിദ്ധാന്തങ്ങളുടെ വസ്തുനിഷ്ഠ വിലയിരുത്തലുകളും നടക്കും ശാസ്ത്രലോകത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ടെലിസ്‌കോപ്പിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, യു.കെ, ചൈന, ഇറ്റലി, നെതര്‍ലന്റ്‌സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്റ് എന്നിവരാണ് നിലവില്‍ ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്ന രാജ്യങ്ങള്‍. ബ്രിട്ടണായിരിക്കും പദ്ധതിയുടെ ബുദ്ധി കേന്ദ്രം സ്ഥാപിക്കുക. പദ്ധതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് സ്‌ക്വയര്‍ കിലോമീറ്റര്‍ അറെയ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഫില്‍ ഡയമണ്ട് വ്യക്തമാക്കി.

കടപ്പാട്: BBC Science https://www.bbc.com/news/science-environment-63836496

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...