മേഘാലയയില്‍ ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. 2023 മാര്‍ച്ചില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂറുമാറ്റം.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് എച്ച്.എം. ഷാംഗ്പ്ലിയാങ് ബി.ജെ.പിയിലെത്തിയത്. ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവര്‍ എന്‍.പി.പി. വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് മൂവരും എം.എല്‍.എ. സ്ഥാനം രാജിവെച്ചത്.
ന്യൂഡല്‍ഹിയില്‍ കൂറുമാറ്റക്കാരെ സ്വീകരിക്കുന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഇഡിഎ കണ്‍വീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ പങ്കെടുത്തു.


