നാലുവര്‍ഷത്തെ ബിരുദകോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പി.എച്ച്ഡി പ്രവേശനം സാധ്യമാക്കുമെന്ന് യുജിസി ചെയര്മാന് എം.ജഗദേശ് കുമാര്‍ പറഞ്ഞു. നാലുവര്‍ഷ ബിരുദകോഴ്സുകള്‍ പൂര്‍ണമായി നടപ്പാക്കുന്നതുവരെ നിലവിലുള്ള മൂന്നുവര്‍ഷ കോഴ്സുകള്‍ അവസാനിപ്പിക്കില്ല.
എന്നാല്‍ നാല് വര്‍ഷ ബിരുദകോഴ്സ് എന്ന് പൂര്‍ണമായി നടപ്പില്‍ വരുത്തുമെന്ന് അന്തിമതീരുമാനമായിട്ടില്ലെന്നും ചെയര്മാന് വ്യക്തമാക്കി. നാലുവര്‍ഷ കോഴ്സുകള്‍ നടപ്പാക്കുന്നതില്‍ സര്വകലാശാലകള്ക്കാകും അന്തിമ തീരുമാനം.
സർവ്വകലാശാലകൾ പരിഷ്കരണത്തിന് തയാറാവുമോ
ഇത് കോഴ്സ് പരിഷ്കരണത്തെ ബാധിച്ചേക്കും. മൂന്ന്, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്കായുള്ള പുതിയ ക്രെഡിറ്റും പാഠ്യപദ്ധതി ചട്ടക്കൂടും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സർവ്വകലാശാലകൾ പരിഷ്കരണത്തിന് തയാറായി വരേണ്ടതുണ്ട്.
നാലുവര്‍ഷ ബിരുദകോഴ്സ് പൂര്‍ത്തിയാക്കാനുള്ള അന്തിമകാലാവധി ഏഴുവര്ഷമാണെന്ന് യു.ജി.സി. നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.ജി. സര്‍ട്ടിഫിക്കറ്റ്, രണ്ടാംവര്‍ഷം ഡിപ്ലോമ, മൂന്നാംവര്‍ഷം ബിരുദം, നാലാംവര്‍ഷം ഓണേഴ്സ് ബിരുദം എന്നിങ്ങനെയാണ് കോഴ്സ് ഘടന.


