Monday, August 18, 2025

എന്താണ് ബി എഫ് 7 വകഭേദം, ചൈനയിൽ തുടങ്ങിയ പുതിയ കോവിഡ് വ്യാപനത്തെ അറിയാം

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡിഷയിലുമാണ് വകഭേദം കണ്ടെത്തിയത്. എന്നാൽ ഇവ എന്താണ് എത്രത്തോളം അപകടകാരിയാണ് എന്നു കൂടി അറിയേണ്ടതുണ്ട്.

വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്‌സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

അമിതമായ കരുതലിൽ പ്രതിരോധ ശേഷി കുറഞ്ഞു

ബിഎഫ് 7 വകഭേദത്തിന്റെ അതിവ്യാപന ശേഷിയോ ആന്റിബോഡിക്ക് നേര്‍ക്കുള്ള പ്രതിരോധശേഷിയോ അല്ല ചൈനയിലെ സാഹചര്യങ്ങള്‍ വഷളാക്കിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് ജനതയുടെ ആര്‍ജിത പ്രതിരോധശേഷി കുറഞ്ഞതാണ് ചൈനയില്‍ സാഹചര്യം വഷളാക്കിയത്.

ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. ഇതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. കടുത്ത ആശങ്കയുടെ ആവശ്യം നിലവിലില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനമെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പുണ്ട്.

What is BF.7, the Omicron sub-variant driving the surge in China

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....