Friday, February 20, 2026

കുരുക്ക് മുറുക്കി നെറ്റ്ഫ്ലിക്സ്; പാസ് വേർഡ് ഷെയറിങിന് ബ്ലോക്ക് വരുന്നു

കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിന് തടയിടാൻ ഒരുങ്ങുകയാണ് കമ്പനി. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതി ബ്ലോക്ക് ചെയ്യും.

ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വ്യത്യസ്ത വീഡിയോ കാണുന്നത് നേരത്തെ നെറ്റ്ഫ്ളിക്സ് നിയന്ത്രിച്ചിരുന്നു. ഇനി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അക്കൗണ്ട് പാസ്‌വേഡ് പങ്കുവെക്കുന്നതും തടയാനാണ് പദ്ധതി.

കമ്പനിയുടെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയ കാരണം മുൻ നിർത്തിയാണ് നിയന്ത്രണം കൊണ്ടു വരുന്നത്. ഈ വര്‍ഷമാദ്യം നെറ്റ്ഫ്‌ളിക്‌സ് സി.ഇ.ഒ റീഡ് ഹാസ്റ്റിങ്‌സ് പാസ്‌വേഡ് ഷെയറിങ്ങില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

പുത്തന്‍ പാസ്‌വേഡ് റൂള്‍ എല്ലാവരിലേയ്ക്കുമായി പ്രാബല്യത്തില്‍ വരുന്നതോടെ സുഹൃത്തുക്കളുടെ അക്കൗണ്ട് ആയാല്‍ പോലും പണം നല്‍കാതെ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഏകദേശം 250 രൂപയായിരിക്കും ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരാള്‍ നല്‍കേണ്ടിവരിക.

ഇന്ത്യയില്‍ ഇപ്പോള്‍ നാല് പ്ലാനുകളാണ് നിലവിലുള്ളത്. മൊബൈല്‍ ഒണ്‍ലി പ്ലാന്‍, ബേസിക് പ്ലാന്‍, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍, പ്രീമിയം പ്ലാന്‍ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 149, 199, 499, 649 രൂപ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...