മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. “മലൈക്കോട്ടൈ വാലിബൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.
വ്യത്യസ്തമായ രീതിയില്‍ ഒരുപാട് സസ്‌പെന്‍സുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനായ സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക.
ജനുവരി 10-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടുനില്‍ക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും ഇത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.