പാലക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ വമ്പന്‍ രാജ വെമ്പാല കയറിക്കൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഉഗ്രവിഷമുള്ള പാമ്പ് കയറിക്കൂടിയത്. 10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാലയാണ്. വനപാലകർ എത്തിയാണ് ഇതിനെ പുറത്തെടുത്തത്.
കാറിനകത്തെ അനക്കം ശ്രദ്ധിച്ചു, അപകടം മറികടന്നു
കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. മുറ്റത്ത് തന്നെയായിരുന്നു. ഇന്നലെ രാത്രിയോടെ കാറിനുള്ളില്‍ നിന്ന് എന്തോ ഒന്ന് അനങ്ങുന്നതായി തോന്നി. സംശയം തീർക്കാൻ കുഞ്ഞുമോന്‍ ഡോർ തുറന്നതോടെ പാമ്പിനെ ശ്രദ്ധയിൽ പെട്ടു. ആദ്യം ചെറിയ പാമ്പാണെന്നാണ് കരുതിയത്. സ്വന്തം തന്നെ പുറത്താക്കാനുള്ള ശ്രമം തുടങ്ങി.
പക്ഷെ പുറത്ത് ബഹളം കേട്ടതോടെ പാമ്പ് സീറ്റിന് പുറത്തേക്ക് എത്തി തലയിട്ടു നോക്കി. ഇതോടെയാണ് വീട്ടുകാർ അമ്പരന്നത്. വമ്പന്‍ രാജ വെമ്പാലയാണ് കാറിനുള്ളിലുള്ളതെന്ന് മനസിലാക്കി. നാട്ടുകാരെ ആദ്യം വിവരം അറിയിച്ചു.
കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെ നാട്ടുകാരെയും രാജവെമ്പാല ഭീതിയിലാഴ്ത്തി അകത്ത് തന്നെ പതുങ്ങി ഇരുന്നു. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ, എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ സഞ്ചിയിലാക്കി. പ്രത്യേക വൈദഗ്ധ്യമുള്ള വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. കാറിന്‍റെ മുന്‍വശത്തെ ഡോറുകള്‍ തുറന്ന് പുറത്തിറക്കുകയായിരുന്നു.


