ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധർ മണ്ഡലത്തിൽ നിന്നുള്ള നിന്നുള്ള സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ ഒന്നിച്ച് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിയിൽ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം. ലോഹ്‌രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിനമായിരുന്നു. തുടർന്ന് ലധൗലില്‍ നിന്നാണ് ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചത്. വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നിട്ടുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാഹുലിന് ഒപ്പം കുഷ്ത് ആശ്രമത്തിൽ നിന്നു പുറത്ത് വന്ന് യാത്ര തുടരുന്നതിനിടെയാണ് സംഭവം


