നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെയും ആറ് ഇതര സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവിരയിൽ നടക്കും. ത്രിപുരയില്‍ ഫെബ്രുവരി 16-നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27-നുമായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാർച്ച് രണ്ടിനാവും.
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി മൊത്തം 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പമാവും. അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 27-ന് നിശ്ചയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.


