കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്തിന്റെ പകര്‍പ്പ് മന്ത്രി ആര് ബിന്ദുവിനും ചെയര്‍മാനും കൈമാറിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു.
എന്നാൽ നിലവിലെ വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി അവസാനിച്ചത് കൊണ്ടാണ് രാജിയെന്നും അവകാശപ്പെട്ടാണ് രാജി വെച്ചത്. ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി സമരത്തിലായിരുന്നു.
ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി പരാതികൾ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ പുറത്തു വിട്ടു. മാത്രമല്ല ജീവക്കാരും ഇതേ അനുഭവങ്ങൾ പങ്കു വെച്ചു. ഇതോടെ ശങ്കർ മോഹനെ പ്രതിരോധിക്കാനാവാത്ത അവസ്ഥയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിരുന്നു.


