പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ ഇടപെടൽ സംബന്ധിച്ച വസ്തുതകൾ വെളിവാക്കിയ ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം ന്യൂന പക്ഷ വിരുദ്ധതയും വർഗ്ഗീയതയും എങ്ങിനെ ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നതാവും രണ്ടാം ഭാഗമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരമായ സംഭവമായിരുന്നു ഗുജറാത്ത് വർഗ്ഗീയ കലാപം. നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരിക്കെയാണ് ഇത് നടക്കുന്നത്. പൊലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുകയും അക്രമികൾ കൊലപാതക പരമ്പരകൾ അഴിച്ചു വിടുകയും ചെയ്യുകയായിരുന്നു. നിഷ്ക്രിയത പാലിക്കാൻ നിർദ്ദേശമുണ്ട് എന്ന് പൊലീസ് ഓഫീസർ പറയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ചതാണ് ഡോക്യുമെൻ്ററിയുടെ ആദ്യ ഭാഗം.
ഡോക്യുമെന്‍ററി പ്രചരിച്ചതോടെ കേന്ദ്രസർക്കാർ ഇതിനെതിരെ മാധ്യമങ്ങളെ വിലക്കിയിരുന്നു. ഇപ്പോഴും ലിങ്കുകൾ തടഞ്ഞ് പ്രചാരണം ബ്ലോക്ക് ചെയ്തിരിക്കയാണ്.
കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു


