ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോഡി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ ഇടത്തരക്കാർക്ക് തലോടൽ. ഏഴ് ലക്ഷം രൂപ വരെ വാർഷിക ഇൻകം ഉള്ള സ്ഥിരം വരുമാനക്കാർക്ക് സംരക്ഷണമേകി നികുതി പരിധി ഉയർത്തി.
ആദായനികുതി വരുമാന പരിധി 2.5 ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി വർധിപ്പിച്ചു. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല.
പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്കാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിൻ്റെ ഗുണമുണ്ടാകുക. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് 2.5 ലക്ഷമായിരുന്ന പരിധി മൂന്നു ലക്ഷമായി വ്യത്യാസപ്പെടുത്തി.
നികുതി സ്ലാബ് അഞ്ചാക്കി കുറച്ചു. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ പഴയ നികുതിദായർക്ക് അഞ്ച് ശതമാനമാണ് നികുതി. ആറ് മുതൽ 9 വരെ 10 ശതമനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനമനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനമാണ് നികുതി.
ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തു.


