കോഴിക്കോട് എന്.ഐ.ടി.യിൽ പ്രണയികൾക്ക് മുന്നറിയിപ്പുമായി അധികൃതൃ. പൊതുയിടങ്ങളിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചു എന്ന് വിശദീകരിച്ചാണ് സദാചാര സർക്കുലർ.
ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ല. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും മയപ്പെടുത്തിയാണ് സദാചാര സർക്കുലർ.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.


