ഹിമാചല്‍പ്രദേശിൽ പര്‍വാനോയിലെ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന എക്സൈസ്-നികുതി വകുപ്പ് പരിശോധന. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ് ഉണ്ടായത്.
ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്റ്റോറില്‍ റെയ്ഡ് നടന്നത്. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
അദാനി ഗ്രൂപ്പിനും സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍. ഹിമാചല്‍ പ്രദേശില്‍ മാത്രം അദാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


