നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു
സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പംതാമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്.
രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൂന്നു പേരും സ്കൂൾ കാലം മുതൽ പരിചയമുളള സുഹൃത്തുക്കളാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.


