സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെ.എസ്.ആര്.ടി.യില്‍ വി.ആര്.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്മെന്റ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്മെന്റിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു
50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം. പദ്ധതിയുമായി ബന്ധപ്പെട്ട് 7,200 പേരുടെ പട്ടിക തയ്യാറാക്കി. യൂണിയനുകളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
ഇത്തരത്തില്‍ വിരമിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. കെ.എസ്.ആര്.ടി.സി.യില്‍ ശമ്പള തുകയും പെന്ഷന് തുകയും നല്‍കുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് നിര്‍ബന്ധിത വി.ആര്.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്.
ഇതോടെ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും.


